
കാട്ടാക്കട : സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക കാലോചിതമായ വർദ്ധന വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി എ.കാട്ടാക്കട എ.ഇ.ഒ.ഓഫീസിന് മുന്നിൽ നടത്തിയ സമരം സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ പ്രസിഡന്റ് കോൺക്ലിൻ ജിമ്മി ജോൺ അദ്ധ്യക്ഷത വഹിച്ചു.എൻ.പി.ജയപ്രകാശ്,ആർ.അജി,ഷീൻ ആൽബർട്ട്,ചന്ദ്രകുമാർ, ഹയറുന്നിസ,ഷാജു കുമാർ.ടി.വി,ടൈറ്റസ്,സെൽവരാജ്,ബിജു,ജോസ്,പ്രകാശ്, അജയഘോഷ്,രഞ്ജു.എസ്.രാജീവ് എന്നിവർ സംസാരിച്ചു.