
തിരുവനന്തപുരം: കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ അദ്ധ്യാപകർക്കായി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ശരിയായ രീതിയിൽ നടത്തുന്നതിന് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി.ആദ്യ ബാച്ചിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ വി.പി.മഹാദേവൻ പിള്ള നിർവഹിച്ചു.പി.വി.സി ഡോ.പി.പി.അജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ പരീക്ഷ് കൺട്രോളർ ഡോ.എൻ.ഗോപകുമാർ സ്വാഗതവും കോളേജ് ഭരണവിഭാഗം ഡയറക്ടർ ഡോ.പി.എം.രാധാമണി നന്ദിയും പറഞ്ഞു.
ബഡ്ജറ്റ് എസ്റ്റിമേറ്റ് നിർദ്ദേശങ്ങൾ ക്ഷണിച്ചു
തിരുവനന്തപുരം: അടുത്തസാമ്പത്തിക വർഷത്തെ ബഡ്ജറ്റിലേക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വിവിധ വകുപ്പ് തലവൻമാരിൽ നിന്ന് ധനകാര്യവകുപ്പ് നിർദ്ദേശങ്ങൾ ക്ഷണിച്ചു.www.finance.kerala.gov.inൽ ഒാൺലൈനായാണ് ഇത് സമർപ്പിക്കേണ്ടത്.