തിരുവനന്തപുരം : ആർ.എസ്.പി ശ്രീകാര്യം ലോക്കൽ സമ്മേളനം ശ്രീകാര്യം നടേശ ടവറിൽ വിശ്വംഭരൻ നായർ നഗറിൽ അഡ്വ. കെ.ജി. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീകാര്യം നടേശൻ സ്വാഗതം പറഞ്ഞു. കരിക്കകം സുരേഷ്, ശ്രീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ. രാജശേഖരൻ നായരെ തിരഞ്ഞെടുത്ത മുതിർന്ന നേതാക്കളെ സമ്മേളനം ആദരിച്ചു. മണ്ഡലം സമ്മേളനം ആഗസ്റ്റ് 20, 21 തീയതികളിൽ കേശവദാസപുരം പെൻഷണേഴ്സ് ഹാളിൽ നടക്കും.