
തിരുവനന്തപുരം: നിരന്തരം കൊള്ളയടിച്ചും കെടുകാര്യസ്ഥതയും വഴി തമിഴ്നാട്ടിലെ തിരിട്ടു ഗ്രാമത്തിനു തുല്യമാക്കി നഗരസഭയെ മാറ്റിയതിന് സി.പി.എം ഉത്തരം പറയേണ്ടിവരുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ പറഞ്ഞു. നഗരസഭയിലെ തട്ടിപ്പിനെതിരെ നെട്ടയം സോണൽ ഓഫീസ് പടിക്കൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർണയിൽ കൗൺസിലർ എസ്. സതികുമാരി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി. സുദർശനൻ, വട്ടിയൂർക്കാവ് രവി, മണ്ണാമൂല രാജൻ, രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.