
ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന അമൃത് സരോവര്‍- ആസാദി ക അമൃത്മഹോത്സവത്തിന്റെ ഭാഗമായി തത്തിയൂര്‍ വാര്‍ഡിലെ കുണ്ടയത്ത്കോണം കുളംനവീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ നിര്‍വഹിച്ചു. കുളത്തിന്‍ നിന്ന് ചെളി നീക്കം ചെയ്ത് വശങ്ങൾ ബലപ്പെടുത്തി കയര്‍ ഭൂവസ്ത്രം വിരിച്ച് ജലം സംരക്ഷണം ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. ഇതിലൂടെ 5 ഹെക്ടറോളം സ്ഥലത്ത് വിവിധയിനം കൃഷിയ്ക്ക് വേണ്ടി ജലം എത്തിക്കുന്നതിന് കഴിയും. പഞ്ചായത്തിലെ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിന് വേണ്ടി പഞ്ചായത്തിലെ വിവിധ കുളങ്ങള്‍ ഇത്തരത്തില്‍ നവീകരിക്കുന്നതിന്പദ്ധതി ലക്ഷ്യമിടുന്നു. യോഗത്തില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കാനക്കോട് ബാലരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാക്കണം മധു, ജയചന്ദ്രന്‍, തൊഴിലുറപ്പ് പദ്ധതിയിലൂടെ എ.ഇ.
ആതിര, ഓവര്‍സിയര്‍ ഷിബു, സുഗതന്‍, പ്രസാദ്, സലീല, അശ്വതി, മധു തുടങ്ങിയവര്‍ പങ്കെടുത്തു.