gopinathan

വക്കം: വക്കം മനോജ്ഞയിൽ വക്കം ബി. പുരുഷോത്തമന്റെ സഹോദരൻ വക്കം ബി. ഗോപിനാഥൻ (84, റിട്ട. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ എസ്. ശാന്തകുമാരി (റിട്ട. ടീച്ചർ). മക്കൾ: അഡ്വ. വക്കം മനോജ്, മനു ജി, മഞ്ജ്ജു ഗോപിനാഥ്. മരുമക്കൾ: സജിതാ മനോജ്, ഇന്ദുപ്രിയ, ഇന്ദു ജി.എസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. വക്കത്ത് ഭാനുപ്പണിക്കർ - ഭവാനി ദമ്പതികളുടെ മകനായി 1937ൽ ജനിച്ചു.

1961ൽ കൃഷി വകുപ്പിൽ അഗ്രകൾച്ചറൽ ഓഫീസറായി തുടക്കം. 1991ൽ കൃഷി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു.പ്രമുഖ ദിനപത്രങ്ങൾ, നിരവധി കാർഷിക ജേർണലുകളിൽ, ലേഖനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ആകാശവാണിയിൽ കാർഷിക പ്രഭാഷണങ്ങൾ, കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഓർക്കിഡ്, ആന്തോറിയം, പൂന്തോട്ടം, തെങ്ങുകൃഷി, സുഗന്ധ വ്യഞ്ജനവിളകൾ, ചക്ക സംസ്കരണവും വിപണനവും, സ്വർണം വിളയുന്ന മരങ്ങൾ തുടങ്ങിയവ പ്രമുഖ രചനകളാണ്. മികച്ച കാർഷിക പത്രപ്രവർത്തകർക്ക് നൽകുന്ന കർഷക ഭാരതി അവാർഡ് 2009ൽ ലഭിച്ചിട്ടുണ്ട്.

മറ്റ് സഹോദരങ്ങൾ: പരേതയായ സരസ്വതി, കമലമ്മ, സുനമ്മ, രാധാകൃഷ്ണൻ, പ്രഭ, ഡോ.പ്രസന്ന, ശാന്തകുമാരി, മുരളീധരൻ.