
തിരുവനനന്തപുരം: ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റെടുക്കും മുൻപ് മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസയ്ക്ക് വീണ്ടും സ്ഥലം മാറ്റം. ഖോസയെ ലേബർ കമ്മിഷണറായി നിയമിച്ചു കൊണ്ടുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ് ഇന്നലെ അർദ്ധരാത്രി പുറത്തിറങ്ങി. ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി അവധിയിലായിരുന്ന മുൻ ലേബർ കമ്മിഷണർ ഡോ.ചിത്രയെ നിയമിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡിയുടെ ചുമതലയും ഇവർ വഹിക്കും. ഹൗസിംഗ് കമ്മിഷണർ ഡോ. എൻ ദേവിദാസിനെ മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറാക്കി.കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷഷന്റെ എം.ഡിയുടെ ചുമതല ദേവിദാസിന് തുടരും. പി.ആർ.ഡി ഡയറക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീയുടെ അധിക ചുമതലയും നൽകി.