
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന് കീഴിലുള്ള ഗാന്ധി സ്‌മാരകം ശാഖയുടെ കുടുംബ യോഗം ചിറയിൻകീഴ് യൂണിയൻ കൗൺസിലർ സി. കൃത്തിദാസ് ഉദ്ഘാടനം ചെയ്‌തു. ശാഖാ വൈസ് പ്രസിഡന്റ് ഉദയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി സുദേവൻ സ്വരലയ, സെക്രട്ടറി വിനിൽകുമാർ, യൂണിയൻ വനിതാ സംഘം ഭാരവാഹി അമൃത ഗാന്ധിസ്‌മാരകം, ശാഖ - വനിതാ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഓണക്കിറ്റ് വിതരണം, വനിതാ സംഘം യൂണിറ്റ് രൂപീകരണം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ ചർച്ച ചെയ്‌തു. ശാഖയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ അവാർഡിന് അർഹരായിട്ടുള്ളവർ ശാഖ സെക്രട്ടറിയുമായി ബന്ധപ്പെടുക ഫോൺ: 9562735484.