ആറ്റിങ്ങൽ : യൂത്ത് കോൺഗ്രസിനെ സമര സംഘടനയായി വളർത്തി പഴയ പ്രതാപം തിരിച്ചു കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ഡോ. വി.എസ്. അജിത് കുമാർ. മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ നടന്ന നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ അദ്ധ്യക്ഷത വഹിച്ചു. നഗര സഭയിലെ കെടുകാര്യസ്ഥതയും അഴിമതിയും വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 16-ന് നഗരസഭാ മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം സതീഷ് ആറ്റിങ്ങൽ, കോൺഗ്രസ് നേതാക്കളായ ആറ്റിങ്ങൽ സുരേഷ്, കെ. സുരേന്ദ്രൻ നായർ, എസ്. ശ്രീരംഗൻ, ബി. മനോജ്, വിനയകുമാർ, എച്ച്. ബഷീർ, ഹേമന്ത് കുമാർ, കെ. സുബാഷ്ബാബു, എം. ചന്ദ്രശേഖരൻ നായർ, വിജയൻ സോപാനം, ആലംകോട് പ്രകാശ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഭാസി, ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് വി. പ്രമോദ് കുമാർ, ഐ.എൻ.ടി.യു.സി നേതാക്കളായ ശാസ്തവട്ടം രാജേന്ദ്രൻ, പി. അനിൽകുമാർ, എസ്. രത്നാകരൻ എന്നിവർ സംസാരിച്ചു.