
കല്ലമ്പലം: പള്ളിക്കൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പകൽക്കുറി ബ്രാഞ്ചിനായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.എസ്. നിസാം അദ്ധ്യക്ഷനായി. ബാങ്കിന്റെ സ്ട്രോംഗ് റൂം ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ ഉദ്ഘാടനം ചെയ്‌തു. ബാങ്ക് മാനേജിംഗ് ഡയറക്ടർ എസ്. വിജയചന്ദ്രൻ പിള്ള റിപ്പോർട്ടും സ്വാഗതസംഘം ചെയർമാൻ സജീബ് ഹാഷിം സ്വാഗതവും ഭരണസമിതിയംഗം നസീർ വഹാബ് നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി വിവിധ തലങ്ങളിലെ പ്രതിഭകളെ ആദരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, ജില്ലാപഞ്ചായത്തംഗം ടി. ബേബിസുധ, പി. രഘൂത്തമൻ, ആർ.രാജീവ്, മോഹനൻ ആർ. മൂതല എന്നിവർ സംസാരിച്ചു.