
കടയ്ക്കാവൂർ: ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കടലോര നടത്തം സംഘടിപ്പിച്ചു. കായിക്കര അയ്യപ്പൻതോട്ടം കടപ്പുറത്ത് നിന്ന് ആരംഭിച്ച നടത്തം ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജബോസ്സ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്പിൻ മാർട്ടിൻ, ഫിഷറീസ് ദക്ഷിണ മേഖല ജോയിന്റ് ഡയറക്ടർ സ്മിത ആർ. നായർ, ഫിഷറീസ് തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ ഷീജാ മേരി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.എൻ. സൈജുരാജ്, സ്റ്റീഫൻ ലൂവിസ്, ഫ്ലോറൻസ് ജോൺസൺ, വാർഡ് മെമ്പർ സജി സുന്ദർ തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് എ.എഫ്.ഇ.ഒ വിഷ്ണു എസ്. രാജ് നന്ദി രേഖപ്പെടുത്തി.