തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, ഭാരത് ഭവൻ, ചലച്ചിത്ര അക്കാഡമി തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സംഘടനയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് അദർ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂഷൻസ് എംപ്ലോയീസ് യൂണിയൻ (കെ.ബി.ഐ ആൻഡ് ഒ.സി.ഐ.ഇ.യു) പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വളപ്പിൽ ചേർന്ന യോഗത്തിൽ റാഫി പൂക്കോം അദ്ധ്യക്ഷത വഹിച്ചു. രാഹുൽ. ആർ, ബീന സി.വി, ദിലീപ് കുറ്റിയാനിക്കാട്, അജി കെ. വർഗീസ്‌ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബീന. സി.വി (പ്രസിഡന്റ്‌), രാഹുൽ. ആർ (ജനറൽ സെക്രട്ടറി), ദിലീപ്കുമാർ എസ്. കുറ്റിയാണിക്കാട് (ട്രഷറർ), മുഹമ്മദ്‌ അജ്മൽഖാൻ. എ, രാജ്മോഹൻ (വൈസ് പ്രസിഡന്റ്‌), ഷെർളി എം.ജെ, ലെനിൻ.എ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.