കടയ്ക്കാവൂർ: കടയ്‌ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരുലക്ഷം രൂപ ധനസഹായം നൽകി കുടുംബത്തെ ജപ്‌തി നടപടികളിൽ നിന്ന് ഒഴിവാക്കി. കീഴാറ്റിങ്ങൽ സ്വദേശിയായ രത്നാകരനാണ് ധനസഹായം ലഭിച്ചത്.
ജില്ലാ സഹകരണ ബാങ്കിന്റെ ആറ്റിങ്ങൽ ശാഖയിൽ നിന്ന് ഒരുലക്ഷം രൂപ വായ്‌പയെടുത്തിരുന്നെങ്കിലും രത്നാകരനും ഭാര്യക്കും പക്ഷാഘാതം ബാധിച്ചതിനാൽ തിരിച്ചടവ് മുടങ്ങുകയായിരുന്നു. സമാഹരിച്ച തുക ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്ക് കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശരത്ചന്ദ്രപ്രസാദ്, കിളിമാനൂർ സുദർശനൻ, പി.ഉണ്ണിക്കൃഷ്‌ണൻ, ബി.എസ്. അനൂപ്, ഷിഹാബുദ്ധീൻ, വിശ്വനാഥൻ നായർ, കടയ്ക്കാവൂർ അശോകൻ, സുധീർ കടയ്ക്കാവൂർ, ജോഷ്, സന്തോഷ്, കീഴാറ്റിങ്ങൽ മുരളി, ഷിറാസ്, ദീപ എന്നിവർ പങ്കെടുത്തു.