
മലയാളത്തിന്റെ പഴയകാല പ്രിയനായികമാരിൽ ഒരാളായ ലിസി പങ്കുവച്ച സുഹൃത്തുക്കളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ. ശോഭന,ഖുശ്ബു, സുഹാസിനി, രേവതി, രമ്യകൃഷ്ണൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ലിസി പങ്കുവച്ചത്. ശോഭന പകർത്തിയതാണ് ഇൗ സെൽഫി ചിത്രം. ആത്മാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും വേർപിരിയില്ല. അകലെ ആയിരിക്കാം. പക്ഷേ ഒരിക്കലും ഹൃദയത്തിൽ നിന്നകലില്ല എന്ന് ചിത്രത്തിനൊപ്പം കുറിച്ചു. മലയാളത്തിന്റെ പഴയകാല നായികമാരെ ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ. ലിസി ഒഴികെ എല്ലാവരും അഭിനയരംഗത്ത് സജീവമാണ്. സിനിമയ്ക്ക് അപ്പുറത്തും ഉൗഷ്മളമായ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളുടെ കൂട്ടായ്മയാണ് എയ്റ്റീസ് ക്ളബ്. എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെയും മലയാളത്തിന്റെയും സ്വപ്നമായിരുന്ന ഇൗ താരങ്ങൾ സമയം കിട്ടുമ്പോഴെല്ലാം ഒന്നിച്ചുകൂടാറുണ്ട്. 2009 ൽ ആണ് സുഹാസിനിയും ലിസിയും ചേർന്ന് എയ്റ്റീസ് ക്ളബ് എന്ന പേരിൽ റീയൂണിയൻ ആരംഭിക്കുന്നത്.