
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ 2018- 22 ബി.ടെക് ബാച്ചിന്റെ ഫലപ്രഖ്യാപനം ആഗസ്റ്റ് 1ന് രാവിലെ പതിനൊന്നരയ്ക്ക് നടക്കുമെന്ന് പരീക്ഷ കൺട്രോളർ ഡോ.എസ്. ആനന്ദരശ്മി അറിയിച്ചു. സർവകലാശാലയിലെ നാലാമത്തെ ബി.ടെക് ബാച്ചാണ് ഈ വർഷം പുറത്തിങ്ങുന്നത്. ഫലപ്രഖ്യാപനം www.facebook.com/apjaktuofficialൽ ലൈവായി കാണാം.
മുതിർന്ന പൗരന്മാർക്ക്
ഹെൽപ്പ് ലൈൻ സേവനം
തിരുവനന്തപുരം: ഗാർഹിക പീഡനവും മാനസിക സംഘർഷവും നേരിടുന്ന മുതിർന്ന പൗരന്മാർക്ക് നിയമസഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കാൻ സാമൂഹ്യ നീതിവകുപ്പ് സജ്ജമാക്കിയ ഹെൽപ്പ് ലൈൻ നമ്പറായ 14567ൽ വിളിക്കാം. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സേവനം. രാത്രി എട്ടിനു ശേഷം കോളുകൾവന്നാൽ പിറ്റേന്ന് തിരിച്ചു വിളിക്കും.
മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും പെൻഷൻ ഉൾപ്പെടെ മറ്റു ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിക്കും. നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസിന്റെ ഭാഗമായാണ് ഇത് സംസ്ഥാനത്തും നടപ്പാക്കിയത്.