aliyar-vazhakkulam-73

വാഴക്കുളം: മുൻകാല പ്രൊഫഷണൽ നാടക നടനും ഗായകനുമായ ആനിക്കാട് അടൂപറമ്പ് പടിഞ്ഞാറേചാലിൽ അലിയാർ വാഴക്കുളം (73) നിര്യാതനായി. ഈണം തീയറ്റേഴ്‌സ് വാഴക്കുളം, അങ്കമാലി അമൃത, ആലുവ മൈത്രി തുടങ്ങിയ നാടകട്രൂപ്പുകളിൽ അഭിനേതാവായിരുന്നു. വാഴക്കുളം കേരള കലാവേദി ഗാനമേള ട്രൂപ്പിൽ ഗായകനുമായിരുന്നു. ഭാര്യ: ഐഷ. മക്കൾ: അനൂപ്, അനീഷ, അഞ്ജു. മരുമക്കൾ: സുനിത, സുബൈർ, നൂർ.