
പൂവാർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം ഡി.സി.സി ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൽ.വി. അജയകുമാർ, ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് ജോൺ, സംസ്ഥാന സെക്രട്ടറി ടി.ജെ. മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം തോംസൺ ലോറൻസ്, അനിൽ കുമാർ, വിഷ്ണുകുമാരി, നബീൽ, നാസർ, അരുമാനൂർ സജീവ് എന്നിവർ സംസാരിച്ചു. ജില്ലയിൽ പുതിയതായി രൂപീകരിക്കപ്പെട്ട മണ്ഡലം- ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി.