
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം മണലുവിള ശാഖയുടെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാ ഓഫീസിൽ ശാഖാ പ്രസിഡന്റ് എസ്.പി. ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ ഉദ്ഘാടനം ചെയ്‌തു.
യോഗം ഡയറക്ട്ർ ബോർഡ് അംഗം സി.കെ. സുരേഷ് കുമാർ, അജിത് ലാൽ ജെ.എസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. എസ്.പി. ലാൽ (പ്രസിഡന്റ് ), ജി. ഹേമചന്ദ്രൻ (വൈസ് പ്രസിഡന്റ് ) അജി കെ.എസ് (സെക്രട്ടറി ), അജിത് ലാൽ ജെ.എസ് (യൂണിയൻ പ്രതിനിധി), സുദർശനകുമാർ.പി, സി. കെ. സുധാമണി, സജിത, (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ), ജയൻ. പി, ശൈലജ, സജി താന്നിവിള , ജിനു സി. എസ്, സെന്തിൽ, ശ്രീനാഥ്, ജിനത് നാഥ് ആർ.ജി (കമ്മിറ്റി അംഗങ്ങൾ).