
തിരുവനന്തപുരം: ഓണത്തിന് പുതിയ ഡിസൈനിലുള്ള ടൈലുകളുടെ വലിയ ശേഖരവുമായി ന്യൂ രാജസ്ഥാൻ മാർബിൾസ്. എല്ലാ പ്രമുഖ കമ്പനികളുടെയും തിരുപ്പതി പ്ലാന്റിൽ നിന്നും 75ഓളം കണ്ടെയ്‌നറുകളിലായി ഓണവിപണിക്കായി ടൈലുകൾ എത്തിക്കാൻ ന്യൂരാജസ്ഥാൻ മാർബിൾസ് ഓർഡർ നൽകി. വിവിധ ഡിസൈനിലും നിറത്തിലുമുള്ള 2800ഓളം ടൈലുകളാണ് ന്യൂ രാജസ്ഥാൻ മാർബിൾസ് ഓരോ ഷോറൂമിലും വില്പനയ്‌ക്കായി ഒരുക്കുക.
മോർബിയിൽ നിന്ന് ടൈൽസ് കൊണ്ടുവരാൻ 30 ദിവസം എടുക്കുമ്പോൾ ആന്ധ്രാപ്രദേശിൽ നിന്നും രണ്ട് ദിവസം കൊണ്ട് ന്യൂരാജസ്ഥാനിലേക്ക് ടൈൽസെത്തിക്കാനാകും. ഇത്തരത്തിൽ എത്തുന്ന ടൈൽസിന് സ്‌ക്വയർ ഫീറ്റിന് 4 മുതൽ 5 രൂപ വരെ കുറവുണ്ടാകും. കേരളീയർക്ക് ഏറ്റവും പ്രിയമുള്ള പ്രീമിയം ക്വാളിറ്റിയിലുള്ള സ്പോട്ട് കൂടിയ ഗാലക്സി സ്ലാബുകളാണ് കൂടുതലായി വിപണിയിലെത്തിക്കുകയെന്ന് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ പറഞ്ഞു. 25 വർഷമായി റാക് ,സെറാ എന്നീ കമ്പനികളുടെ കേരളത്തിലെ സാനിറ്ററി വെയറിന്റെ ഹോൾസെയിൽ ഡീലറാണ് ന്യൂ രാജസ്ഥാൻ മാർബിൾസ്. ഇരു കമ്പനികളുടേയും ഉത്പനങ്ങൾ 45 ശതമാനം ഡിസ്‌കൗണ്ടോടെയാണ് വിൽക്കുന്നതെന്നും വിഷ്‌ണുഭക്തൻ കൂട്ടിച്ചേർത്തു.