s

തിരുവനന്തപുരം: കുടിശ്ശിക ജോലികൾ തീർപ്പാക്കുന്നതിന് അവധി ദിവസങ്ങളിൽ ജോലി ചെയ്യാനുളള മുഖ്യമന്ത്രിയുടെ ആഹ്വാനം പ്രാവർത്തികമാക്കി ഞായറാഴ്ച തുറന്നു പ്രവർത്തിച്ച് പി.എസ്.സി ആസ്ഥാന, ജില്ലാ, മേഖലാ ഓഫീസുകൾ. കൊവിഡ് കാലത്ത് നഷ്ടപ്പെട്ട പ്രവൃത്തി ദിവസങ്ങൾ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ഒഴിവ് ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് കമ്മിഷനും ജീവനക്കാരോട് അഭ്യർത്ഥിച്ചിരുന്നു. വിവിധ തസ്തികകളിലെ അത്യാവശ്യ ഫയലുകൾ തീർപ്പാക്കിയതായി സെക്രട്ടറി സാജു ജോർജ്ജ് പറഞ്ഞു. അവധി ദിനത്തിൽ ജോലിക്കെത്തിയ ജീവനക്കാരെ ചെയർമാൻ അഡ്വ.എം.കെ.സക്കീർ അഭിനന്ദിച്ചു.