
തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കച്ചവടസ്ഥാപനങ്ങളിലും ആഗസ്റ്റ് 13 മുതൽ15ന് വൈകുന്നേരം വരെ ദേശീയ പതാക ഉയർത്തുമെന്നും അതിനായി എല്ലാ വ്യാപാര സംഘടനകളും അംഗങ്ങൾക്ക് നിർദേശം നൽകണമെന്നും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യരും സംസ്ഥാന സെക്രട്ടറി എസ്.എസ്. മനോജും പറഞ്ഞു.