
വർക്കല: കഴിഞ്ഞദിവസം നിര്യാതനായ പ്രമുഖ ഫോട്ടോഗ്രാഫറും പി.ആർ.ഡി തിരുവനന്തപുരം യൂണിറ്റിലെ എംപാനൽ ഫോട്ടോഗ്രാഫറുമായ കാസർകോട് ചെറുക്കപ്പാറ പാക്കം അൻജിത് നിവാസിൽ അജിത്ത് കുമാറിന്റെ (44) മൃതദേഹം വർക്കല മുൻസിപ്പൽ പാർക്കിൽ ഇന്നലെ പൊതുദർശനത്തിനുവച്ചു. തുടർന്ന് മൃതദേഹം കാസർകോട്ടേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ സ്വവസതിയിൽ നടക്കും.
അഡ്വ. വി. ജോയ് എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.എം. ലാജി, ഡി.വൈ.എസ്.പി നിയാസ്,
ആർ.എസ്.പി സംസ്ഥാന സമിതി അംഗം അഡ്വ. എസ്.കൃഷ്ണകുമാർ, നഗരസഭാ കൗൺസിലർമാരായ അഡ്വ. അനിൽകുമാർ, അനീഷ്, പ്രിയ ഗോപൻ, വിജി ആർ.വി, സിന്ധുവിജയൻ, രാഖി.ആർ, ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വർക്കല മേഖല ഭാരവാഹികളായ ശ്യാം, ഇക്ബാൽ, കുമാർ, അൻസാർ മംഗല്യ, സീലി സാബു, ലൈന കണ്ണൻ, വിജയപ്രകാശൻപിള്ള, സജി കല്ലമ്പലം, പ്രകാശ്, കേരളകൗമുദി വർക്കല ലേഖകൻ സജീവ് ഗോപാലൻ, പി.ആർ.ഡി ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിനുലാൽ, മാദ്ധ്യമപ്രവർത്തകർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടന പ്രവർത്തകർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.