vilavoorkal

മലയിൻകീഴ്: നിത്യോപയോഗസാധനളുടെ വിലക്കയറ്റത്തിനെതിരെ പെരുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ കുണ്ടമൺഭാഗം ജംഗ്‌ഷനിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ കോൺഗ്രസ് പതാക ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്‌തു.

ജാഥാ ക്യാപ്ടൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിസന്റ് മൂലത്തോപ്പ് ജയകുമാർ പതാക ഏറ്റുവാങ്ങി. വസന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് എ. ബാബുകുമാർ, യു.ഡി.എഫ് ചെയർമാൻ പേയാട് ശശി, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി, മലയം രാകേശ്, മണ്ണംകോട് ബിജു, ഇർഷാദ്, ജയകുമാർ എന്നിവർ സംസാരിച്ചു. പ്രചാരണജാഥ വൈകിട്ട് ഈഴക്കോട് ജംഗ്ഷനിൽ സമാപിച്ചു.