തിരുവനന്തപുരം: അസാപ് കേരളയുടെയും കേരള നോളഡ്ജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ''കണക്ട് കരിയർ ടു കാമ്പസ്'' പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാകും. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന്റെ (എൻ.സി.വി.ഇ.ടി) അസസ്‌മെന്റ് ഏജൻസിയും അവാർഡിംഗ് ബോഡിയുമായി തിരഞ്ഞെടുക്കപ്പെട്ട അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കോളേജ് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കായി ഡി.ഡബ്ലു.എം.എസിൽ ഒരുക്കുന്ന ഇന്റേൺഷിപ്പ് പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
ഡി.ഡബ്ലു.എം.എസ് കണക്ട് മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദനും സ്‌കിൽ കാറ്റലോഗിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടിയും നിർവഹിക്കും. നോളജ് ഇക്കോണമി മിഷനുമായി സഹകരിക്കുന്ന സി.ഐ.ഐ, ലിൻക്ഡ് ഇൻ, അവൈൻ, ബ്രിട്ടീഷ് കൗൺസിൽ, ടി സീക്, വേൾഡ് മലയാളി കൗൺസിൽ എന്നീ ഏജൻസികളുമായുള്ള സഹകരണത്തിന്റെ പ്രഖ്യാപനവും ഇവരുമായുള്ള ധാരണാപത്ര കൈമാറ്റവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.