തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന ഓൺലൈൻ അദാലത്തിലേക്ക് ഓഗസ്റ്റ് അഞ്ചു വരെ പരാതി നൽകാം. 17 നാണ് അദാലത്ത്. പരാതികൾ spctalks.pol@kerala.gov.inൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. SPC Talks with Cops എന്ന പരിപാടിയിൽ സർവ്വീസിൽ ഉള്ളവരുടെയും വിരമിച്ചവരുടെയും സർവ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികൾ പരിഗണിക്കും. മേലധികാരി മുഖേനയും അല്ലാതെയും പരാതി നൽകാം. ജീവിതപങ്കാളിക്കും പരാതി സമർപ്പിക്കാം. ഹെൽപ്പ്ലൈൻ നമ്പർ: 9497900243.