
തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതക കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും പൊലീസും സി.പി.എമ്മും പ്രോസിക്യൂഷനും ചേർന്ന് നടത്തിയ മനഃസാക്ഷിയില്ലാത്ത നാടകത്തിന്റെ അനന്തരഫലമായാണ് വിചാരണപോലും നടപ്പാവാത്തതെന്നും കൊടിക്കുന്നിൽ പറഞ്ഞു.