p

തിരുവനന്തപുരം: നാഫെഡിന്റെ നേതൃത്വത്തിൽ നടന്ന കൊപ്ര സംഭരണം ഇന്ന് അവസാനിക്കാനിരിക്കെ, പച്ചത്തേങ്ങാ സംഭരണം തുടരാനാണ് കൃഷിവകുപ്പിന്റെ

തീരുമാനം.തീയതി നീട്ടണമെന്ന ആവശ്യം വടക്കൻ ജില്ലകളിൽ നിന്നും ഉയർന്നിട്ടുണ്ട്.

മാർച്ച് 8 മുതലാണ് തിരഞ്ഞെടുക്കപ്പെട്ട സഹകരണസംഘങ്ങളിലൂടെ കൊപ്ര സംഭരണം ആരംഭിച്ചത്.എന്നാൽ ഇതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇതുവരെ 63 ടൺ കൊപ്രയാണ് സംഭരിക്കാനായത്. സംസ്ഥാനത്ത് നാളികേരം കൊപ്രയാക്കുന്ന പതിവ് കുറഞ്ഞതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത് .താങ്ങുവിലയായി കേന്ദ്ര സർക്കാർ നിശ്ചയിച്ച കിലോയ്ക്ക് 105 രൂപ 90 പൈസയാണ് കർഷകർക്ക് നൽകിയത് . നാഫെഡ് ഇ-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് മാത്രമാണ് കൊപ്ര സംഭരിച്ചത്.സഹകരണസംഘങ്ങളിലൂടെ കൊപ്ര സംഭരിച്ച് നാഫെഡിനു കൈമാറുന്നതിന് മാർക്കറ്റ് ഫെഡിനെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാൽ വി.എഫ്.പി.സി.കെയുടെ വിപണികൾ വഴിയും സഹകരണ ,സ്വാശ്രയ കർഷക സംഘങ്ങൾ വഴിയും സർക്കാർ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം തുടരുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാലക്കാട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കും . കണ്ണൂരിൽ അഞ്ചും,. കാസർകോട് ,കോഴിക്കോട് ജില്ലകളിൽ മൂന്നു വീതവും സംഘങ്ങൾ വഴി കിലോക്ക് 32 രൂപയ്ക്കാണ് സംഭരണം . കേന്ദ്ര സർക്കാർ നാഫെഡ് വഴി ആരംഭിച്ച കൊപ്ര സംഭരണം മാത്രമാണ് ഇന്ന് അവസാനിക്കുന്നതെന്നും സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം നിറുത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംഭരണത്തിന്റെ

കാലാവധി നീട്ടണം

കൽപ്പറ്റ:പച്ചത്തേങ്ങ, കൊപ്ര ആഗസ്റ്റ് അവസാനം വരെ തുടരണമേന്നാവശ്യപ്പെട്ട്

കൃഷി മന്ത്രിക്ക് ടി. സിദ്ധിഖ് എം.എൽ.എ നിവേദനം നൽകി.കൃഷി ഭവനിലൂടെയും, സഹകരണ സംഘങ്ങളിലൂടെയും സംഭരണം നടത്തണമെന്നും ആവശ്യപ്പെട്ടു.