
പാറശാല: വ്ലാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിന് മുന്നിൽ സ്ഥാപിച്ച പ്രവേശന കവാടത്തിന്റെ ആശീർവാദ കർമ്മം നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ ജി. ക്രിസ്‌തുദാസ് നിർവഹിച്ചു. 55 അടി ഉയരവും 33 അടി വീതിയും13 അടി ഉൾ അളവുമുള്ളതാണ് കവാടം. ആഗസ്റ്റ് 6 മുതൽ 16 വരെ നടക്കുന്ന തിരുനാൾ ആഘോഷത്തിന് തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ നിന്ന് ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരും. വിശ്വാസികളുടെ സഹായത്തോടെയാണ് പ്രവേശന കവാടം നിർമ്മിച്ചത്. ഇടവക വികാരി വി.പി. ജോസ്, ഫാ. ജോൺ ബോസ്ക്കോ ( ഇടവക സഹവികാരി), ഇടവക കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.