തിരുവനന്തപുരം: കൊല്ലം അച്ചൻകോവിൽ ഡിവിഷനിലെ കുംഭാവുരുട്ടിയിലും പാലരുവി,കല്ലാർ,അടവി, മങ്കയം, പൊൻമുടി, നെയ്യാർ തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു ജനങ്ങൾക്ക് പ്രവേശനമില്ല. കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിലുണ്ടായ ഒരാളുടെ മരണവും ജില്ലകളിൽ ഓറഞ്ച് അലെർട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നത്.