
തിരുവനന്തപുരം: കരുവന്നൂരിനെ ആയുധമാക്കി കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്നതിന് പിന്നിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും രഹസ്യ അജണ്ടയാണെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ. സഹകരണ പ്രസ്ഥാനത്തെ തകർത്താൽ കേരളത്തെ ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് ഇക്കൂട്ടർക്ക്.കരുവന്നൂർ പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്.കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ല.സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഗ്യാരണ്ടി സർക്കാരാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതിനാൽ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.