mdm

■യുവതി ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം: ആക്കുളത്തിന് സമീപം വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവതി ഉൾപ്പെട്ട നാലംഗസംഘം ശ്രീകാര്യം പൊലീസിന്റെ പിടിയിലായി. മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന 75 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

മയക്കുമരുന്ന് കേസിൽ മുമ്പും പ്രതിയായിട്ടുള്ള ആക്കുളം ഷാസ് വീട്ടിൽ മുഹമ്മദ്ഷാരോൺ(26), ഇയാളുടെ ഭാര്യയെന്ന് അറിയപ്പെട്ടിരുന്ന കടയ്ക്കാവൂർ മണനാക്ക് ചരുവിള പുത്തൻവീട്ടിൽ സീന(26), ഷാരോണിന്റെ കൂട്ടാളികളായ പുത്തൂർ പാനൂർ വിള്ളക്കാടൻ ഹൗസിൽ അഷ്കർ(40)കൊടവള്ളി കിഴക്കോത്ത് കുന്നുമ്മൽ വീട്ടിൽ ഫഹദ്(35) എന്നിവരാണ് പിടിയിലായത്. ആക്കുളം സ്വദേശി സജിലാലിന്റെ വീട് ദമ്പതികളെന്ന വ്യാജേന ഷാരോണാണ് വാടകയ്ക്ക് എടുത്തത്. അപരിചിതരായ യുവതീയുവാക്കൾ ഇവിടെ സ്ഥിരമായി വന്നുപോകുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. തിരുവനന്തപുരം നഗരവും കഴക്കൂട്ടവും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിവന്ന സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. ഒരു ഗ്രാം എം.ഡി.എം.എ 4000 രൂപ നിരക്കിലാണ് ഇവർ വിറ്റഴിച്ചിരുന്നത്. പ്രതികളുടെ

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന്കോടതിയിൽ ഹാജരാക്കും.