ha

കിളിമാനൂർ: ഭാര്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അസുഖബാധിതനായി കിടപ്പിലായിരുന്ന ഭർത്താവ് മരിച്ചു. വഞ്ചിയൂർ കടവിള , നിർമ്മാല്ല്യത്തിൽ ശാന്തകുമാരി (63)യെ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശാന്തകുമാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.ഇവരുടെ ഭർത്താവ് ഗോപാലകൃഷ്ണപിള്ള (83)യ്ക്ക് രാത്രിയോടെ അസുഖം കൂടുകയും ഇന്നലെ രാവിലെ മരിക്കുകയുമായിരുന്നു. മകൾ ബിന്ദുകല.മരുമകൻ രാജേഷ് .