തിരുവനന്തപുരം: ഐസിസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയ തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷയുടെ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങൾ അന്വേഷിച്ച് എൻ.ഐ എ തലസ്ഥാനത്ത്. സാദിഖ് ബാഷയുടെ വട്ടിയൂർക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തിൽ നടത്തിയ റെയ്ഡിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ,ഹാർഡ് ഡിസ്‌ക് , സിം എന്നിവ കണ്ടെടുത്തതായി എൻ.ഐ.എ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയ്‌ക്കടുത്തുള്ള നിഡൂരിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിഖും സംഘവും രക്ഷപ്പെട്ടിരുന്നു. സാദിഖും ഒപ്പമുണ്ടായിരുന്ന നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോർപ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. ഈ കേസിൽ സാദിഖ് തമിഴ്നാട് പൊലീസിന്റെ പിടിയിലായിരുന്നു.
ഐസിസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കുറ്റങ്ങളാണ് സാദിഖ് ബാഷയ്ക്ക് എതിരെയുള്ളത്.