csi

തിരുവനന്തപുരം: കോടതി വിലക്ക് ലംഘിച്ച് ഒരു കൂട്ടം ആളുകൾ ജാഥ നടത്തുകയും പൊലീസുമായി സംഘർഷമുണ്ടാകുകയും ചെയ്‌ത സംഭവവുമായി സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയ്ക്ക് ബന്ധമില്ലെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും പാസ്റ്ററൽ ബോർഡ്‌ സെക്രട്ടറി ജെ. ജയരാജ് പറഞ്ഞു.

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എം.എം സി.എസ്.ഐ കത്തീഡ്രലിൽ സംഘടിപ്പിച്ച സ്ത്രോത്ര സംഗമത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഭ ഔദ്ധ്യോഗികമായി നടത്താനിരുന്ന ദീപശിഖ പ്രയാണത്തിനെതിരെ കോടതിയ സമീപിച്ച് വിലക്കുവാങ്ങിയവർ തന്നെ നിയമം ലംഘിച്ചപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഇത്തരം വെല്ലുവിളികളെ വിശ്വാസികൾ കൂട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. എം. ദേവരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.ദേവപ്രസാദ്, സിബിൻ, സജി.എൻ.സ്റ്റ്യുവർട്ട്, പ്രവീൺരാജ് തുടങ്ങിയവർ സംസാരിച്ചു.