മീനങ്ങാടി:ചൂതുപാറ അങ്ങാടിക്കു സമീപം കടുവ ഇറങ്ങി. ഇന്നലെ പുലർച്ചെ മൂന്നോടെ ചൂതുപാറ വളം ഡിപ്പോ പരിസരത്താണ് ചിലർ കടുവയെ കണ്ടത്. വനപാലകർ സ്ഥലത്തു നടത്തിയ പരിശോധനയിൽ കടുവയുടേതെന്നു കരുതുന്ന കാൽപാടുകൾ കണ്ടെത്തി. പ്രദേശവാസികൾ ഭീതിയിലാണ്.