anil
അനിൽ

മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ഡലേനി ഭവൻ ജംഗ്ഷന് സമീപം ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വള്ളിയൂർക്കാവ് കാവണ കോളനിയിലെ പരേതനായസുബ്രഹ്മണ്യന്റെ മകൻ അനിൽ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു അപകടം. ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്നു അനിൽ. അപകടത്തിൽ പരിക്കേറ്റ അനിലിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കാവുംകുന്ന് സ്വദേശിവിഷ്ണു (22) പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. ലക്ഷ്മിയാണ് അനിലിന്റെ അമ്മ.സഹോദരങ്ങൾ :മനോജ്,വിഷ്ണു,അഖില.