സുൽത്താൻ ബത്തേരി : നൂറ്റാണ്ട് പിന്നിട്ട ലീസ് കർഷകരുടെ പ്രശ്നം ഇന്ത്യൻ പാർലമെന്റിലുന്നയിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് വയനാട് എം.പി.രാഹുൽഗാന്ധി . ലീസ് കർഷകരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് ഫോറസ്റ്റ് ലീസ് കർഷക സമരസമിതി നൽകിയ നിവേദനത്തിന് മറുപടിയായി എം.പി ഉറപ്പ് നൽകിയതായി സമരസമിതി നേതാക്കൾ പറഞ്ഞു. എംഎൽഎ മാരായ ഐ.സി.ബാലകൃഷ്ണൻ ,ടി.സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ലീസ് കർഷക സമരസമിതി ചെയർമാൻ കെ.കെ.രാജൻ, വൈസ് ചെയർമാൻ സത്യരാജ്, ജനറൽ കൺവീനർ പി.ആർ.രവീന്ദ്രൻ, ട്രഷറർ സി.എം.ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.