പനമരം: ബസ് യാത്രയ്ക്കിടെ അടുത്തിരുന്ന 17 കാരിയായ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി പൂമല തൊണ്ടൻമല ടി.എം.ഫിറോസിനെയാണ് (38) പനമരം പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് മാനന്തവാടിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന സ്വകാര്യബസിൽ വെച്ചാണ് സംഭവം. നാലാംമൈലിൽ വെച്ചും, പിന്നീട് അഞ്ചാംമൈൽ കഴിഞ്ഞപ്പോഴും ഇയാൾ അപമര്യാദയായി പെരുമാറിയതോടെ വിദ്യാർഥിനി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പനമരം എസ്.ഐ. പി.സി.സജീവൻ ഇയാളെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ്‌ചെയ്തു.