മേപ്പാടി: ബ്ലേഡ് മാഫിയക്കെതിരെ മേപ്പാടിയിൽ ഡി.വൈ.എഫ്.ഐ പ്രതിരോധ സദസ് സംഘടിപ്പിച്ചു. ബ്ലേഡ് മാഫിയുടെ ഭീഷണിയിൽ യുവ വ്യാപാരി കടക്കുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് പ്രതിരോധ സദസ് സംഘടിപ്പിച്ചത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമിത പലിശ ഈടാക്കി ഇടപാടുകാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലേഡ് മാഫിയയെ നിനക്ക് നിർത്താൻ പൊലീസ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവർത്തകർ ബ്ലേഡ് മാഫിയാ വിരുദ്ധ പ്രതിജ്ഞയെടുത്തു. ബ്ലോക്ക് പ്രസിഡന്റ് അർജ്ജുൻ ഗോപാൽ അദ്ധ്യക്ഷനായിരുന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ്, ജില്ലാ പ്രസിഡന്റ് കെ. എം ഫ്രാൻസിസ്, ബ്ലോക്ക് സെക്രട്ടറി സി. ഷംസുദ്ദീൻ, ബ്ലോക്ക് ട്രഷറർ എം.കെ റിയാസ് ,കെ. വിനോദ്, രതീഷ്, പ്രണവ്, ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.