pc
മാനന്തവാടി നഗരസഭാ പരിധിയിലെ കണിയാരത്ത് പന്നികളെ ഉന്മൂലനം ചെയ്യാൻ എത്തിയ ദൗത്യസംഘം

ക​ൽ​പ്പ​റ്റ​:​ ​ആ​ഫ്രി​ക്ക​ൻ​ ​പ​ന്നി​പ്പ​നി​ ​സ്ഥി​രീ​ക​രി​ച്ച​ ​മാ​ന​ന്ത​വാ​ടി​ ​മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ​ ​ജി​നി​ ​ഷാ​ജി​യു​ടെ​ ​ഫാ​മി​ന്റെ​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ആ​കാ​ശ​ദൂ​ര​പ​രി​ധി​യി​ലെ​ ​മൂ​ന്നു​ ​ഫാ​മു​ക​ളി​ലെ​ ​നൂ​റോ​ളം​ ​പ​ന്നി​ക​ളെ​ ​കൊന്നു കുഴിച്ചുമൂടി .​
​മാ​ന​ന്ത​വാ​ടി​ ​കു​റ്റി​ ​മൂ​ല​യി​ലു​ള്ള​ ​വി​പീ​ഷ് ​പു​ത്ത​ൻ​പു​ര​യു​ടെ​ ​ഫാ​മി​ലു​ള്ള​ 29​ ​പ​ന്നി​ക​ളെ​യാ​ണ് ​ദൗ​ത്യ​സം​ഘം​ ​ആ​ദ്യ​ം ​കൊന്ന​ത്.​ ​രാ​വി​ലെ​ ​മാ​ന​ന്ത​വാ​ടി​ ​മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​യ​ ​പു​തി​യ​ ​ആ​ർ.​ആ​ർ.​ടി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ചീ​ഫ് ​വെ​റ്റ​റി​ന​റി​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​കെ.​ ​ജ​യ​രാ​ജ്,​ ​ഡോ.​എ​സ്.​ ​ദ​യാ​ൽ,​ ​ഡോ.​കെ.​ ​ജ​വ​ഹ​ർ​ ​എ​ന്നി​വ​ർ​ ​ത​വി​ഞ്ഞാ​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ ​സ്വീകരിച്ച​ ​കേ​ര​ള​ത്തി​ലെ​ ​ത​ന്നെ​ ​ആ​ദ്യ​ത്തെ​ ​പ​ന്നി​ക​ളി​ലെ​ ​ഹ്യൂ​മ​യ്ൻ​ ​കി​ല്ലിം​ഗ് ​രീ​തി​ക​ൾ​ ​വി​ശ​ദ​മാ​ക്കി​ ​കൊ​ടു​ത്തു.​ ​ഓ​രോ​ ​ഫാ​മു​ക​ളി​ലെ​യും​ ​സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ​കൈ​ക്കൊ​ള്ളേ​ണ്ട​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ഡോ.​ ​വി​ ​ജ​യേ​ഷ് ​വി​വ​രി​ച്ചു​ .
ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ര​ണ്ടു​മ​ണി​ക്ക് ​ആ​രം​ഭി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​ആ​ദ്യ​ത്തെ​ ​ഫാ​മി​ൽ​ ​വൈ​കി​ട്ട് 3​ 30​ന് ​പൂ​ർ​ത്തി​യാ​യി.​ ​പ​ന്നി​ ​ഫാം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​ആ​കെ​ 7​സെ​ന്റ് ​സ്ഥ​ല​ത്ത് ​മാ​ത്ര​മാ​യ​തി​നാ​ൽ​ ​സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള​ ​കു​ഴി​ ​ത​യാ​റാ​ക്കു​ന്ന​തി​ന് ​പ്രാ​യോ​ഗി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഫാ​മി​നോ​ട് ​ചേ​ർ​ന്നു​ ​ത​ന്നെ​ 30​മീ​റ്റ​ർ​ ​അ​ക​ല​ത്തി​ൽ​ ​ക​ർ​ഷ​ക​ന്റെ​ ​ബ​ന്ധു​വി​ന്റെ​ ​സ്ഥ​ല​ത്ത് ​ജെ.​സി.​ബി​ ​ഉ​പ​യോ​ഗി​ച്ച് 11​ ​അ​ടി​ ​താ​ഴ്ച​യി​ലും​ 12​അ​ടി​ ​വീ​തി​യി​ലും12​ ​അ​ടി​ ​നീ​ള​ത്തി​ലും​ ​കു​ഴി​യെ​ടു​ത്ത് ​ജ​ഡ​ങ്ങ​ൾ​ ​മ​റ​വു​ ​ചെ​യ്തു. മ​ഴ​ ​കാ​ര​ണ​ം ക​ല്ലു​മു​ട്ടം​ ​കു​ന്നി​ലു​ള്ള​ ​മൂ​ത്താ​ശേ​രി​ ​ഷാ​ജി​യു​ടെ​ ​ഫാ​മി​ലെ​ ​ന​ട​പ​ടി​ക​ൾ​ ​വൈ​കീ​ട്ട് ​ആ​റു​മ​ണി​ക്കാ​ണ് ​ആ​രം​ഭി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​പ്ര​സ​വി​ച്ച​ ​പ​ന്നി​ക്കു​ഞ്ഞു​ങ്ങ​ൾ​ ​അ​ട​ക്കം​ 31​ ​ഓ​ളം​ ​പ​ന്നി​ക​ളെ​ ​കൊ​​ന്നു.​ ​തു​ട​ർ​ന്ന് ​കു​ഴി​നി​ല​ത്തു​ള്ള​ ​വെ​ളി​യ​ത്ത് ​കു​ര്യാ​ക്കോ​സി​ന്റെ​ 35​ ​ഓ​ളം​ ​പ​ന്നി​ക്കു​ഞ്ഞു​ങ്ങ​ളെ​യും കൊന്നു കുഴിച്ചുമൂടി.​ ​ക​ർ​ക്കി​ട​ക​ ​വാ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​രോ​ഗ​ബാ​ധ​ ​മേ​ഖ​ല​യി​ലും​ ​നി​രീ​ക്ഷ​ണ​ ​പ്ര​ദേ​ശ​ത്തും​ ​പ​ന്നി​ക​ളു​ടെ​ ​ക​ശാ​പ്പും​ ​മാം​സ​ ​വി​ൽ​പ്പ​ന​യും​ ​ജി​ല്ലാ​ ​ക​ല​ക്ട​ർ​ ​എം.​ഗീ​ത​ ​നി​രോ​ധി​ച്ചു.​ ​