swaroop
സ്വരൂപ് ജനാർദനൻ

കൽപ്പറ്റ: വാഹനാപകടത്തിൽ കാൽ നഷ്ടമായ യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതിവിധി. കൽപ്പറ്റ പുളിയാർമല സ്വദേശിയും നർത്തകനുമായ സ്വരൂപ് ജനാർദ്ദനന് അനുകൂലമായാണ് വിധി. വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ ജഡ്ജി എസ്.കെ.അനിൽകുമാറാണ് വിധി പറഞ്ഞത്. 2020 ഫെബ്രുവരി എട്ടിന് പുളിയാർമലയിലുണ്ടായ വാഹനാപകടത്തിലാണ് സ്വരൂപിന് പരിക്കേറ്റത്. സ്വരൂപ് സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. കോഴിക്കോട്ട സ്വകാര്യ ആശുപത്രിയിലും കോയമ്പത്തൂരിലും ചികിത്സിച്ചെങ്കിലും വലതുകാൽ നഷ്ടമായി.

നഷ്ടപരിഹാരമായി 1,24,42,200 രൂപയും പലിശയും, കേസ് നടത്തിപ്പ് ചെലവുമുൾപ്പെടെ 1,52,65,127 രൂപ സ്വരൂപിന് ഇൻഷുറൻസ് കമ്പനി നൽകണം. വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിൽനിന്ന് വിധിച്ച നഷ്ടപരിഹാരങ്ങളിൽ ഏറ്റവും വലിയ തുകയിലൊന്നാണിത്. പരാതിക്കാരനുവേണ്ടി അഡ്വ. സാബു ജോൺ ഓലിക്കൽ ഹാജരായി.