ambala
പുന്നപ്ര വടക്കു പഞ്ചായത്തിന് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധ സമരം.

അമ്പലപ്പുഴ:പുന്നപ്ര വടക്ക് പഞ്ചായത്തിനു മുന്നിൽ പ്രതിപക്ഷ മെമ്പർമാർ പ്രതിഷേധ സമരം സംഘടിപ്പിച്ചു. . ജില്ലാ പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യ ധാന്യ കിറ്റ് ഭരണപക്ഷ അംഗങ്ങൾ ചേർന്ന് അടിച്ചുമാറ്റിയെന്നാരോപിച്ചായിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ബി.ജെ.പി പഞ്ചായത്തംഗം എൽ.പി. ജയചന്ദ്രൻ ,സ്വതന്ത്ര അംഗം വി.എം.ജോൺകുട്ടി, യു.ഡി.എഫ് അംഗങ്ങളായ ഷേർളി സാബു, എസ്. ഗോപിനാഥൻ, മേരി ജാൻസി,ടിന്റു സോജൻ തുടങ്ങിയവർ പങ്കെടുത്തു.