ph

കായംകുളം:സപ്ലൈക്കോ ഗ്യാസ് ഏജൻസിയുടെ എം.എസ്.എം കോളേജിന് സമീപമുള്ള ഔട്ട്ലെറ്റ് മാറ്റുന്നതിനെതിരെ സി.പി.എം കീരിക്കാട്, എരുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.ശിവപ്രസാദ് ധർണ ഉദ്ഘാടനം ചെയ്തു. ജെ.കെ. നിസാം അദ്ധ്യക്ഷനായി. എം.എസ്. അജി, എൻ.ശങ്കരപിള്ള, എസ്. ഷംസ് , ഷീബ ഷാനവാസ്, പി.ഹരിലാൽ, ബി.ഷബീർ ജുറൈജ് , സലീം, സുധീർ ഫർസാന, നദിയ റമീസ, പത്മാക്ഷൻ എന്നിവർ സംസാരിച്ചു. എന്നാൽ ഗ്യാസ് ഒൗട്ട് ലെറ്റ് മാറ്റുന്നുവെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണന്ന് സി.പി.ഐ കായംകുളം മണ്ഡലം സെക്രട്ടറി എ.അജികുമാർ അറിയിച്ചു.