 
ആലപ്പുഴ : കേരള ഖാദി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രോജകാട് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ധർണ ഉദ്ഘാടനം ചെയ്തു. എൻ.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി.പവനൻ,വി.സഞ്ജീവൻ, എസ്.രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി.വി.മുരളീധരൻ സ്വാഗതം പറഞ്ഞു