അമ്പലപ്പുഴ : പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ സർക്കാർ പരിപാടികൾ സി.പി.എം ഹൈജാക്ക് ചെയ്യുന്നതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഏകാധിപത്യ നിലപാടുമായി മുന്നോട്ട് പോകുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം പൈങ്ങാമഠം പ്രസ്താവനയിൽ പറഞ്ഞു.