
മാന്നാർ: കുരട്ടിക്കാട് സുഭക്ഷ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ആറ്റുമാലിൽ ഒരേക്കർ സ്ഥലത്ത് വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.
വാർഡ്മെമ്പർ മധു പുഴയോരം അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീം പടിപ്പുരക്കൽ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ.ശെൽവരാജൻ, സി.പി.എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി സുധാകരൻ, തുടങ്ങിയവർ സംസാരിച്ചു. എം.ടി.ശ്രീരാമൻ സ്വാഗതവും പി.ജി അനന്തകൃഷ്ണൻ നന്ദിയും പറഞ്ഞു. പി.എ അൻവർ, സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.