അരൂർ:ഡോ.ബി.ആർ. അംബേദ്കർ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചന്തിരൂർ ഇളയ പാടത്ത് ഒന്നര ഏക്കറിൽ നെൽകൃഷി തുടങ്ങി. അരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി. ബിജു വിത്ത് വിതക്കൽ ഉദ്ഘാടനം ചെയ്തു .വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സീനത്ത് ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആനി പി. വർഗീസ്. വി. കെ. ഗൗരീശൻ , വി. സാജൻ, അനിൽ, എം വി. ഹരിദാസ് , വി. വി. രതീഷ് , വി എസ്. ശ്രീകാന്ത്, പി. എൻ.ശരത്, വി. എസ്.രമ.തുടങ്ങിയവർ പങ്കെടുത്തു.