association
ബി.എസ്.എഫ്. മലയാളീസ് അസോസിയേഷൻ

ചേപ്പാട് : 35 വർഷത്തെ സേവനത്തിനു ശേഷം ബി.എസ്.എഫിൽ നിന്ന് വിരമിച്ച പ്രസന്നകുമാറിനെ ബി.എസ്.എഫ് മലയാളീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. കരീലക്കുളങ്ങര എസ്.ഐ ഷെഫീഖ് മുഖ്യാതിഥിയായി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദാമോധരൻ അദ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞു. ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രനെ ചന്ദ്രബോസും വാർഡ് മെമ്പർ ഐ.തമ്പിയെ അനിൽകുമാറും ആദരിച്ചു. ഷോണി, സന്തോഷ്, അജിത് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ട്രഷറർ സുരേഷ്‌ കുമാർ നന്ദി പറഞ്ഞു.