 
ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കിടങ്ങാംപറമ്പ് 12 എ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷിക്കാൻ വിപുലമായ ആഘോഷകമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ദനേശൻ ഭാവന പി.ബി. രാജീവ് (രക്ഷാധികാരികൾ), എസ്. രാജേന്ദ്രൻ (ചെയർമാൻ), ആർ. ദേവദാസ് (ജനറൽ കൺവീനർ), പി. സത്യമൂർത്തി (ഫൈനാൻസ് കമ്മറ്റി കൺവീനർ), ബി. സുന്ദർലാൽ (ഘോഷയാത്ര കമ്മറ്റി കൺവീനർ ) എന്നിവരുൾപ്പടെ 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യൂണിയൻ കൗൺസിലർ എം.രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനാ സമതി ഭാരവാഹികളായ സുമേഷ്, പ്രഭാകരൻ എന്നിവർ സംസാരിച്ചു.