
ആലപ്പുഴ: എസ്റ്റോണിയായിൽ 6ന് നടക്കുന്ന ലോക അയൺമാൻ മാരത്തോൺ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അത് ലറ്റിക് ഡി ആലപ്പീ ഭാരവാഹി ഡോ.എസ്.രൂപേഷ് പങ്കെടുക്കും. നാല് കിലേ മീറ്റർ പുറം കടലിൽ നീന്തൽ, 180 കിലോമീറ്റർ സൈക്കിളിംഗ്, 42 കിലോമീറ്റർ ഓട്ടം എന്നിവ 17 മണിക്കൂർ കൊണ്ട് പൂർത്തിയാക്കണം. നേരത്തെ ഗോവ, ഇന്തോനേഷ്യ , ദുബായി എന്നവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ അയൺമാൻ പദവി ലഭിച്ചിരുന്നു. മത്സരത്തിന് പോകുന്ന എസ്.രൂപേഷിന് അത് ലറ്റിക്ക് ഡി ആലപ്പിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി പ്രസിഡന്റ അഡ്വ. കുര്യൻ ജയിംസ്, ദീപക് ദിനേഷ് ,ഹാഷിം ഷൈമാസ്, പ്രജീഷ് എന്നിവർ നേതൃത്വം നൽകി.